Image

എവിടം വരെ നീ ഓടും? (കവിത- അനുശ്രീ എം ടി)

അനുശ്രീ എം ടി Published on 22 May, 2019
എവിടം വരെ നീ ഓടും?  (കവിത- അനുശ്രീ എം ടി)
എവിടം വരെ നീ ഓടും?
കേവലം നിന്റെ നാമത്തിനു പകരം
'ശവം' എന്ന വാക്ക് ഉദ്ദരിക്കപ്പെടും-
നാള്‍വരെ...

ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍
ഈ നിമിഷത്തെ പ്രണയിക്കണം

ചിറകുകള്‍ വച്ച് സ്വപ്‌നങ്ങള്‍ പാറിക്കളിക്കുന്ന
മാനം മുട്ടെ പറക്കണം

കയ്യിലൊരു ആയുധമേന്തി നടക്കണം 
നിന്റെ സ്വപ്‌നങ്ങള്‍ക്ക് വേലികെട്ടുന്ന
ചങ്ങലകളെ തകര്‍ക്കണം

നീ നിനക്കായ് ജീവിക്കുന്ന നാള്‍
നിന്റെ സ്വാതന്ത്ര്യം പിറക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക