Image

മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള സര്‍വീസ് എയര്‍ഇന്ത്യ നിര്‍ത്തി

Published on 20 May, 2019
മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള സര്‍വീസ് എയര്‍ഇന്ത്യ നിര്‍ത്തി

ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്ക് ജെ.എഫ്.കെയിലേക്ക് നേരിട്ടുള്ള സര്‍വീസ് എയര്‍ഇന്ത്യ അവസാനിപ്പിച്ചു. കാര്യമായ യാത്രക്കാരില്ലാത്തതും നഷ്ടത്തിലായതുമാണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ കാരണം. അതേ സമയം മുംബൈയില്‍ നിന്ന് ന്യൂജേഴ്സി ന്യുവാര്‍ക്ക് വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് തുടരും

മുംബൈ-ന്യൂയോര്‍ക്ക് റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് തവണയായിരുന്നു സര്‍വീസ്. പാകിസ്താന്റെ ആകാശ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി മുതല്‍ ഈ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ജൂണ്‍ മുതല്‍ പുനഃരാരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇനി ഈ സര്‍വീസ് വേണ്ടെന്ന് വെച്ചിരിക്കുകയാണെന്ന് എയര്‍ ഇന്ത്യാ വാക്താവ് അറിയിച്ചു. എയര്‍ഇന്ത്യയുടെ ശീതകാല ഷെഡ്യൂളില്‍ ഈ സര്‍വീസ് ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം ഡല്‍ഹിയില്‍ നിന്ന് യുഎസിലേക്കുള്ള വിമാനങ്ങളില്‍ 80 ശതമാനം സീറ്റുകളിലും ആളുണ്ട്. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് നേരിട്ടുള്ള സര്‍വീസ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് ആരംഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക