Image

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു

Published on 21 April, 2021
ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു
വർധിച്ചുവരുന്ന കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡിട്രോയിട് മലയാളി അസോസിയേഷനും സെന്റ് തോമസ് സീറോ മലബാർ ചർച്ചും സംയുക്തമായി ഏപ്രിൽ 24 നു സൗത്ത്‌ഫീൽഡ് സെന്റ് തോമസ് പള്ളി അങ്കണത്തിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വ്യാപകമാകുന്ന രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിവരുന്ന തീവ്ര വാക്‌സിനേഷൻപദ്ധതിക്ക് പിന്തുണയുമായി ശനിയാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ, പതിനാറു വയസ്സിനു മുകളിലുള്ള ഏവർക്കും സൗജന്യമായി കുത്തിവയ്പ് നൽകുന്നതാണ്. ഡി. എം. എ. വെബ്സൈറ്റിലൂടെ ഇതുവരെ ഇരുന്നൂറോളം ആളുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡി. എം. എ. യുടെ മുന്നണി പ്രവർത്തകരായ അഭിലാഷ് പോൾ, വിനോദ് കൊണ്ടൂർ, പ്രവീൺ നായർ എന്നിവർ രെജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

 മഹാമാരിയെ മറികടക്കാൻ മറ്റു മർഗ്ഗങ്ങൽ ഇല്ലാതിരിക്കെ വാക്‌സിനേഷൻ ഇതേവരെ സ്വീകരിക്കാത്ത എല്ലാപേരും ദേശ ഭാഷാ വ്യത്യാസമില്ലാതെ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡന്റ് നോബിൾ തോമസും സെക്രട്ടറി റോജൻ തോമസും എല്ലാ മിഷിഗൺ നിവാസികളോടും അഭ്യർത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക