Image

ഫ്ലോയിഡിന്റെ കൊലപാതകം: 3 മുൻ പോലീസ് ഉദ്യോഗസ്ഥർ കൂടി വിചാരണ നേരിടേണ്ടി വരും

Published on 21 April, 2021
ഫ്ലോയിഡിന്റെ കൊലപാതകം: 3 മുൻ പോലീസ് ഉദ്യോഗസ്ഥർ കൂടി വിചാരണ നേരിടേണ്ടി വരും
മിനിയാപൊളിസ്: ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തിൽ, മുൻ പോലീസ് ഓഫീസർ ഡെറക് ഷോവിനെ ചൊവ്വാഴ്ച കൊലപാതകക്കുറ്റത്തിന് ശിക്ഷിച്ചിരുന്നു. അന്ന് കൂടെ  ഉണ്ടായിരുന്ന 3  മുൻ മിനിയാപൊളിസ് പോലീസുകാർക്കു കൂടി ഈ കേസിൽ  വിചാരണ നേരിടേണ്ടി വരും.

ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജെ. അലക്സാണ്ടർ ക്യുവെങ്, തോമസ് ലെയ്ൻ, ടോ  താവോ എന്നീ  ഉദ്യോഗസ്ഥരെ 750,000 ഡോളർ ജാമ്യത്തിലാണ് ഓഗസ്റ്റ് 23 ന് ആരംഭിക്കാനിരിക്കുന്ന വിചാരണയ്ക്ക് മുന്നോടിയായി വിട്ടത്.

2020 മെയ് മാസത്തിൽ ഫ്ലോയിഡിന്റെ കൊലപാതകത്തിന് കൂട്ടുനിന്നതിനും സഹായം ചെയ്തതിനുമാണ് ഇവർക്കെതിരെ  കുറ്റം ചുമത്തിയിരിക്കുന്നത്.  40 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന കുറ്റകൃത്യമാണിത്.

ക്യുവെങ് , ലെയ്ൻ എന്നീ  രണ്ടുപേർ  ഷോവിനൊപ്പം ഫ്ലോയിഡിനെ ബലമായി തടഞ്ഞുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.  അറസ്റ്റുചെയ്യുന്നതിനിടയിൽ കാറിൽ  കയറാൻ മടിച്ച   ഫ്ലോയിഡിനെ  തടഞ്ഞതും   നിലത്തുവീഴ്ത്തിയതും  ക്യുവെങ് , ലെയ്ൻ, ഷോവിൻ  എന്നിവരാണ്.
ക്യുവെങ്( 27)  ഫ്ലോയിഡിന്റെ പുറകിൽ മുട്ടുകുത്തി നിൽക്കുകയായിരുന്നു.
ഫ്ലോയിഡ്  പ്രതികരിക്കാത്തതിനെ തുടർന്ന് ,  പൾസ് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന്  ക്യുവെങ്  പറഞ്ഞു.

ലെയ്ൻ (38),  ഫ്ലോയിഡിന്റെ കാലുകളിലാണ്  ചവിട്ടിയതെന്നാണ്  പ്രോസിക്യൂട്ടർമാരുടെ ഭാഷ്യം .
താവോ (35) മാത്രമാണ് ഫ്ലോയിഡിന്റെ ശരീരത്തിൽ സ്പര്ശിക്കാരുന്നതെന്നും അവർ വ്യക്തമാക്കി.

ഒരു ഘട്ടത്തിൽ,  ഫ്ലോയിഡിന്റെ ശരീരത്തിൽ നിന്നിറങ്ങാൻ  ഷോവിനോട്  അഭ്യർത്ഥിക്കുക്കുകയും മർദ്ദനത്തെ തടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്ന ഒരേയൊരാൾ  താവോ ആയിരുന്നെന്നാണ്   മൊഴി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക