Image

വാക്സിന്‍ നായകന്റെ സ്ഥാനത്തുനിന്ന് വാക്സിന്‍ യാചകന്റെ അവസ്ഥയിലേക്ക് രാജ്യം എത്തി - കോണ്‍ഗ്രസ്

Published on 21 April, 2021
വാക്സിന്‍ നായകന്റെ സ്ഥാനത്തുനിന്ന് വാക്സിന്‍ യാചകന്റെ അവസ്ഥയിലേക്ക് രാജ്യം എത്തി - കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. വാക്സിന്‍ ലീഡര്‍ എന്ന നിലയില്‍നിന്ന് രാജ്യം വാക്സിന്‍ യാചകര്‍ എന്ന നിലയിലേക്ക് എത്തിയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ ആരോപിച്ചു.  കൊറോണ പോസിറ്റീവ് രോഗികളെ പരിശോധിക്കുന്നതിനു പകരം സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച നടത്തിയ വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് അജയ് മാക്കന്‍ രൂക്ഷവിമര്‍ശം ഉന്നയിച്ചത്.

 പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി 8.45-ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയത് വാചകമടി മാത്രമായിരുന്നു. 
പ്രധാനമന്ത്രിയില്‍നിന്ന് സംസ്ഥാനങ്ങളും സാധാരണക്കാരും പ്രതീക്ഷിച്ചത് സമാശ്വാസമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ പതിനെട്ടു മിനുട്ട് പ്രസംഗം പതിവുപോല എല്ലാവരെയും നിരാശപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കള്‍ ആയിരുന്നിട്ടും ഇതുവരെ വെറും 1.3 ശതമാനം ഇന്ത്യക്കാര്‍ക്കു മാത്രമാണ് കോവിഡ് വാക്സിന്റെ രണ്ടു ഡോസും നല്‍കാനായത്. ഇത് എന്തുകൊണ്ടാണ് എന്നതിന് പ്രധാനമന്ത്രിക്ക് ഉത്തരം നല്‍കാനാകുമോ?. ലോകത്തെ വലിയ മരുന്ന് നിര്‍മാതാക്കളിലൊന്നായിട്ടും എന്തുകൊണ്ടാണ് ജീവന്‍രക്ഷാ മരുന്നുകളുടെ കാര്യത്തില്‍ കടുത്ത ദൗര്‍ലഭ്യം നേരിടുന്നതെന്നും അദ്ദേഹം ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക