Image

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

പി പി ചെറിയാന്‍ Published on 20 April, 2021
യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

മിനിയാപോളിസ് : അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റും ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റുമായിരുന്ന വാള്‍ട്ടര്‍ മൊണ്ടെല്‍ ഏപ്രില്‍ 19 തിങ്കളാഴ്ച അന്തരിച്ചു . 93 വയസ്സായിരുന്നു 

മിനിയാപോലിസിലുള്ള ഭവനത്തില്‍ വെച്ചു കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. 2014 മുതല്‍ ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു വാള്‍ട്ടര്‍.

1971 മുതല്‍ 1981 വരെ ജിമ്മി കാര്‍ട്ടറിന്റെ വൈസ് പ്രസിഡന്റായിരുന്നു. 1984 ല്‍ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ലഭിച്ചുവെങ്കിലും റൊണാള്‍ഡ് റീഗനോടു പരാജയപ്പെട്ടു. 

പ്രസിഡന്റ് സ്ഥാനാര്‍ഥിയായപ്പോള്‍ വൈസ് പ്രസിഡന്റായി ന്യുയോര്‍ക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ജെറാള്‍ഡിന്‍ ഫറേറൊയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു ചരിത്രം തിരുത്തിയെഴുതിയ വ്യക്തിയെന്ന ബഹുമതിയും വാള്‍ട്ടറിനു ലഭിച്ചു.

1951 ല്‍ മിനിസോട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയശേഷം കൊറിയന്‍ യുദ്ധത്തില്‍ അമേരിക്കന്‍ ആര്‍മിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു.1960 ല്‍ മിനിസോട്ട അറ്റോര്‍ണി ജനറല്‍ പദവിയും വാള്‍ട്ടറിന് ലഭിച്ചു. അമേരിക്ക കണ്ട ഏറ്റവും പ്രഗല്‍ഭനായ വൈസ് പ്രസിഡന്റായിരുന്നു വാള്‍ട്ടറെന്ന് ജിമ്മി കാര്‍ട്ടര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.


പി പി ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക