ഷിക്കാഗോ: ഡെസ്പ്ലെയിന്‍സിലുള്ള സെന്റ് മേരീസ് യാക്കോബായ പല്ളിയുടെ
ആഭിമുഖ്യത്തില്‍ `മാവേലി എഫ്.എം 20-11' എന്ന സ്റ്റേജ്ഷോ അരങ്ങേറുന്നു.
സെപ്റ്റംബര്‍ 11-ന് ഞായറാഴ്ച ഇവാന്‍സ്റ്റന്‍ ടൗണ്‍ഷിപ്പ് ഹൈസ്കൂള്‍ (1600
Dodge Ave, Evanston, IL-60201) ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഈ മെഗാഷോ
അരങ്ങേറുന്നത്.
മലയാള സിനിമയിലെ പ്രഗത്ഭരായ താരങ്ങള്‍ക്കുപുറമെ, പ്രഗത്ഭരായ
ഗായകരും, മിമിക്രി താരങ്ങളും, ഡാന്‍സ് രംഗത്തുള്ളവരും ഈ ഷോയില്‍ പങ്കെടുക്കുന്നു.
റഹ്മാന്, വിനീത് ശ്രീനിവാസന്, ജ്യോതിര്‍മയി, രമ്യാ നമ്പീശന്, ധന്യാ മേരി
വര്‍ഗീസ്, മഞ്ജു പിള്ള, സയനോര, സച്ചിന് വാര്യര്‍, ഷാന്‍ റഹ്മാന്, കലാഭവന്‍
ജിന്റോ, പ്രകാശ് കുടപ്പനക്കുന്ന്, പ്രതീന് ജാന്‍, പ്രദീപ് ലാല്‍, ജേക്കബ്
ജോണ്‍, സുമി ശാമുവേല്‍ എന്നിവരാണ് വേദിയില്‍ അണിനിരക്കുന്ന പ്രമുഖര്‍.
ജി.എസ്. വിജയന് സംവിധാനം നിര്‍വ്വഹിക്കുന്ന ഈ സ്റ്റേജ്ഷോയിലൂടെ
യുവജനങ്ങളുടെ ഹരമായ വിനീത് ശ്രീനിവാസന് ആദ്യമായി ഷിക്കാഗോയില്‍ എത്തുന്നു.
ഈ തട്ടുകര്പ്പന് കലാവിരുന്ന് ആസ്വദിക്കുവാനും, ആനന്ദിക്കാനും എല്ലാ
കലാസ്നേഹികളേയും വികാരി ഫാ. മാത്യു കുരുത്തലയ്ക്കലും, മറ്റ് ഭാരവാഹികളും
ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഏലിയാസ് (708 653 6861),
എബി (224 358 8464), ഷിബു (847 828 3471), ബിജു (510 984 8079).